കൊച്ചി: പിന്നിലേ ബോഗിയിൽ നിന്ന് പുക ഉയർന്നതോടെ, ധൻബാദ് എക്‌സ്പ്രസ് മണിക്കൂറോളം പിടിച്ചിട്ടു. വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. ട്രെയിൻ കൊച്ചിയിൽ നിന്ന് പുറപ്പെട്ട് ശ്രീനാരായണപുരം റെയിൽഗേറ്റ് കടന്നപ്പോഴാണ് പുക ഉയരുന്നത് കണ്ടത്. പിന്നാലെയാണ് ട്രെയിൻ പിടിച്ചിട്ടത്ത്.
അധികൃതരെ അറിയച്ചതിനെ തുടർന്ന് ഉടൻ ട്രെയിൻ നിർത്തി. ട്രെയിനിന്റെ ആക്‌സിൽ അമിതമായി ചൂടായതാണ് പുക ഉയരാൻ കാരണമായത്.ഗാർഡെത്തി പുക ഉയർന്ന ആക്‌സിൽ റിലീസ് ചെയ്തതോടെയാണ് ട്രെയിൻ യാത്ര തുടർന്നത്. എഴുപുന്ന അടക്കമുള്ള ലെവൽ ക്രോസുകൾ തുറക്കാൻ താമസിച്ചത് വാഹന യാത്രക്കാരെ വലച്ചു.
