തൃശൂർ: അതിജീവിതയ്ക്ക് നീതി കിട്ടണം ഏറ്റവും പ്രധാനപ്പെട്ടതെന്ന് നടൻ ടൊവിനോ തോമസ്. വോട്ട് രേഖപ്പെടുത്തിയ ശേഷംനടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു താരം. ഏറ്റവും പ്രധാനപ്പെട്ടത് അതിജീവിതയ്ക്ക് നീതി കിട്ടണം എന്നതാണ്. കുറ്റവാളികൾ ശിക്ഷിക്കപ്പെടുക എന്നുള്ളതാണ്. കേസ് ഫയലും കണ്ടിട്ടില്ല. ഈ കൃത്യം നടക്കുന്നതും നേരിട്ട് കണ്ടിട്ടില്ല നിങ്ങൾക്കറിയാവുന്ന കാര്യങ്ങൾ പോലും എനിക്കറിയില്ല.പക്ഷേ കോടതി വിധിയെ നമ്മൾ വിശ്വസിക്കണം. അതിനപ്പുറത്തേക്ക് എന്തെങ്കിലും ഉണ്ടെങ്കിൽ അതിനായി കാത്തിരിക്കുകയാണ്. ആര് തെറ്റ് ചെയ്തിട്ടുണ്ടോ അവർ തീർച്ചയായും ശിക്ഷിക്കപ്പെടണം. ഒരു കാരണവശാലും രക്ഷപ്പെടരുതെന്നും ടൊവിനോ പറഞ്ഞു. ഇരിങ്ങാലക്കുട നഗരസഭ 22-ാം വാര്‍ഡിലാണ് ടൊവിനോ തോമസ് കുടുംബസമേതം വോട്ട് ചെയ്യാനെത്തിയത്.
ആര് തെറ്റ് ചെയ്തിട്ടുണ്ടോ അവർ തീർച്ചയായും ശിക്ഷിക്കപ്പെടണം.അതിജീവിതയ്ക്ക് നീതി കിട്ടണം.കോടതി വിധിയെ നമ്മൾ വിശ്വസിക്കണം.
