പറവൂർ: കാൽ തെന്നി പുഴയിൽ വീണ കുട്ടിയെ ജീവൻ പണയംവെച്ച് വിദ്യാർത്ഥി രക്ഷപ്പെടുത്തി. പെരുമ്പാവൂർ കൊടിമറ്റ് സ്വദേശിയുടെ കുട്ടിയാണ് അപകടത്തിൽപ്പെട്ടത്. ഈ സമയം കുളിക്കാൻ എത്തിയതായിരുന്നു ചേലാമറ്റ് തൊഴേലി വീട്ടിൽ സിന്ധുവിന്റെ മകൻ അനശ്വർ. പുഴയിൽ എന്തോ മുങ്ങിപ്പൊങ്ങുന്നതായി അനശ്വർ കണ്ടു. പിന്നീടാണ് ഇത് കുട്ടിയാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് പുഴയിലേക്ക് എടുത്ത് ചാടി കുട്ടിയെ രക്ഷിക്കുകയായിരുന്നു. പ്രഥമ ശുശ്രൂഷ നൽകിയശേഷം കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. അപകടനില തരണം ചെയ്തു. കുട്ടിയെ രക്ഷപ്പെടുത്തിയ അനശ്വറിന് അഭിനന്ദന പ്രവാഹമാണ്.undefined
എന്തോ മുങ്ങി പൊങ്ങുന്നത് കണ്ടു. കുട്ടിയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ എടുത്ത് ചാടി. പെരുമ്പാവൂരിൽ സ്വന്തം ജീവൻ പണയപ്പെടുത്തി കുട്ടിയെ രക്ഷിച്ച് വിദ്യാർത്ഥി
