Advertisment Image

എറണാകുളത്ത് യു.ഡി.എഫിന് മികച്ച വിജയം; കൂടിയത് 410 ലധികം സീറ്റ്. എൽ.ഡി.എഫിന് വൻ ഇടിവ്

പറവൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിൽ യു.ഡി.എഫ് 1290ലധികം സീറ്റുകൾ നേടി. 2020ലെ 880 സീറ്റുകളിൽ നിന്ന് 410 സീറ്റുകളുടെ വർദ്ധനവാണിത്. യു.ഡി.എഫ് തരംഗത്തിൽ എൽ.ഡി.എഫിന് 162ലധികം സീറ്റുകൾ നഷ്ടമായി. ബി.ജെ.പി 19 സീറ്റുകൾ വർദ്ധിപ്പിച്ചു. പഞ്ചായത്തുകളിലെ മുന്നേറ്റമാണ് യു.ഡി.എഫിന് നേട്ടമായത്.എറണാകുളം ജില്ല യു.ഡി.എഫിന്റെ ശക്തികേന്ദ്രമാണ്. ഇടത് തരംഗത്തിലും യു.ഡി.എഫ് കോട്ടയ്ക്ക് ഇളക്കം തട്ടിയിരുന്നില്ല. ഈ തിരഞ്ഞെടുപ്പ് ഫലം കോൺഗ്രസിന്റെ ശക്തി വീണ്ടും ഉറപ്പിച്ചു. 82 പഞ്ചായത്തുകളിൽ 66 എണ്ണവും, 14 ബ്ലോക്ക് പഞ്ചായത്തുകളിൽ 12 എണ്ണവും, ജില്ലാ പഞ്ചായത്തിൽ 25 ഡിവിഷനുകളും, 12 മുനിസിപ്പാലിറ്റികളും, കൊച്ചി കോർപ്പറേഷനിൽ 47 സീറ്റുകളും നേടിയാണ് യു.ഡി.എഫ് ജില്ലയിൽ ആധിപത്യം സ്ഥാപിച്ചത്.പഞ്ചായത്തുകളിൽ 838 സീറ്റുകളും ബ്ലോക്ക് പഞ്ചായത്തിൽ 154 സീറ്റുകളും 13 മുനിസിപ്പാലിറ്റികളിലായി 227ലധികം സീറ്റുകളും യു.ഡി.എഫ് സ്വന്തമാക്കി. 2020ൽ 47 പഞ്ചായത്തുകളിലായി 568ലധികം സീറ്റും, ആറ് ബ്ലോക്ക് പഞ്ചായത്തുകളിൽ 90ന് മുകളിലും, ജില്ലാ പഞ്ചായത്തിൽ 16 സീറ്റും, 10 മുനിസിപ്പാലിറ്റികളിൽ 176ൽ കൂടുതൽ സീറ്റുമായിരുന്നു യു.ഡി.എഫിനുണ്ടായിരുന്നത്.■ ഇടതിന് വൻ ഇടിവ്ജില്ലയിൽ എൽ.ഡി.എഫിന്റെ ശക്തികേന്ദ്രമായിരുന്ന ബ്ലോക്ക് പഞ്ചായത്തുകളിൽ ഇത്തവണ വൻ തിരിച്ചടിയുണ്ടായി. 2020ൽ 14 ബ്ലോക്കുകളിൽ 13 എണ്ണവും ചുവപ്പണിഞ്ഞപ്പോൾ ഇക്കുറി വൈപ്പിൻ ഒഴികെ മറ്റെല്ലാ ബ്ലോക്കുകളും നഷ്ടമായി. ബ്ലോക്കുകളിൽ ആകെ 36 സീറ്റുകൾ മാത്രമാണ് നേടാനായത്. 82 പഞ്ചായത്തുകളിൽ ഏഴെണ്ണം മാത്രമാണ് ലഭിച്ചത്. ആകെ 154ലധികം സീറ്റുകൾ മാത്രമാണ് എൽ.ഡി.എഫിന് ലഭിച്ചത്. ഏഴ് ജില്ലാ പഞ്ചായത്ത് അംഗങ്ങൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ മൂന്ന് പേർ മാത്രമാണുള്ളത്. ഒരു മുനിസിപ്പാലിറ്റി പോലും നേടാനായില്ല. 447 സീറ്റുകളിൽ 108ലധികം മാത്രമാണ് ചുവപ്പണിഞ്ഞത്. ഭരണത്തുടർച്ച സ്വപ്നം കണ്ട കൊച്ചി കോർപ്പറേഷനിൽ 22 സീറ്റിൽ ഒതുങ്ങി.■ താമരയ്ക്ക് നേരിയ വളർച്ച2020ൽ 85 സീറ്റുകൾ നേടിയ ബി.ജെ.പി ഇത്തവണ 19 സീറ്റുകൾ വർദ്ധിപ്പിച്ച് 104 സീറ്റുകൾ നേടി. രണ്ട് പഞ്ചായത്തുകളിലെ മേൽക്കെ നഷ്ടപ്പെട്ടെങ്കിലും തൃപ്പൂണിത്തുറ നഗരസഭയിലെ വിജയവും കൊച്ചി കോർപ്പറേഷനിലെ മികച്ച പ്രകടനവും ബി.ജെ.പിക്ക് ആശ്വാസമായി.

Leave a Reply

Your email address will not be published. Required fields are marked *