Advertisment Image

ജില്ലാ പഞ്ചായത്തിലേക്ക് സ്ഥാനാർത്ഥിനിർണയം പൂർത്തിയായി കോൺഗ്രസ്

കൊച്ചി: എറണാകുളം ജില്ലാ പഞ്ചായത്തിലേക്കുള്ള കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം പൂർത്തീകരിച്ചു. പ്രഖ്യാപിക്കാൻ ഉണ്ടായിരുന്ന പുത്തൻകുരിശ് (17) ഡിവിഷനിൽ ബെന്നി പുത്തൻവീടനെ യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ഇതോടെ 28 ഡിവിഷനുകളിലും സ്ഥാനാർത്ഥി നിർണയം പൂർത്തീകരിച്ചു. മുഴുവൻ ഡിവിഷനുകളിലും യുഡിഎഫ് സ്ഥാനാർത്ഥികൾ ഉജ്ജ്വല വിജയം നേടുമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.

കഴിഞ്ഞ അഞ്ചുവർഷക്കാലം ജില്ലയിൽ മികച്ച രീതിയിൽ ആയിരുന്നു ജില്ലാ പഞ്ചായത്ത് ഭരണസമിതി പ്രവർത്തനം കാഴ്ചവെച്ചിരുന്നത്. ഒട്ടനവധി പദ്ധതികൾ നടപ്പാക്കി വലിയ സ്വീകാര്യതയാണ് ഭരണസമിതി നേടിയെടുത്തത്. നിലവിൽ ജില്ലാ പഞ്ചായത്തിന് കീഴിലുള്ള മുഴുവൻ ഡിവിഷനുകളിലും പ്രചാരണം സജീവമായി മുന്നോട്ടു പോവുകയാണ്. കേന്ദ്രസംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള ജനവികാരവും ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *