Advertisment Image

തീയേറ്റർ സിസിടിവി ദൃശ്യങ്ങൾ അശ്ലീലസൈറ്റുകളിൽ. പ്രചരിക്കുന്നത് കൈരളി, നിള, ശ്രീ തീയേറ്ററുകളിലെസിസിടിവി ദൃശ്യങ്ങൾ. ചോർത്തിയതെന്ന് സംശയം. ഹാക്കിംഗ് നടന്നോയെന്നും അന്വേഷിക്കുന്നു

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ (കെഎസ്എഫ്ഡിസി) ഉടമസ്ഥതയിലുള്ള തിരുവനന്തപുരം കൈരളി, നിള, ശ്രീ തീയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങൾ അശ്ലീല വെബ്‌സൈറ്റുകളിലും ടെലിഗ്രാം അക്കൗണ്ടുകളിലും പ്രചരിക്കുന്നു. സിനിമ കാണാനെത്തിയ കമിതാക്കളുടെ ദൃശ്യങ്ങളാണ് ചോർന്നത്.

2023 മുതലുള്ള ദൃശ്യങ്ങളാണ് പെയ്ഡ് സൈറ്റുകളിലും ടെലിഗ്രാം ചാനലുകളിലും പ്രത്യക്ഷപ്പെട്ടത്. കെഎസ്എഫ്ഡിയുടെ പരാതിയിൽ സൈബർ സെൽ അന്വേഷണം തുടങ്ങി. ദൃശ്യങ്ങൾ ജീവനക്കാർ ചോർത്തിയതോ ഹാക്കിംഗിലൂടെയോ ആകാമെന്ന് പൊലീസ് സംശയിക്കുന്നു. പ്രചരിക്കുന്ന സിസിടിവി ദൃശ്യങ്ങളിൽ തീയേറ്ററിന്റെ പേരും, സ്‌ക്രീൻ നമ്പരും, തീയതിയും, സമയവും വ്യക്തമാണ്.

വിവിധ ടെലിഗ്രാം ഗ്രൂപ്പുകൾ വഴി പണം വാങ്ങിയാണ് ഇവ വിൽക്കുന്നത്. കെഎസ്എഫ്ഡിസി ആഭ്യന്തര അന്വേഷണം ആരംഭിച്ചു. സാങ്കേതിക വിദഗ്ധരുടെ പരിശോധനയും നടക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *