Advertisment Image

മകൾ വരുമെന്ന് കാത്തിരുന്നു, ഒരുനോക്ക് കാണാനാകാതെ പൊന്നമ്മ യാത്രയായി. നൊമ്പരാമായി ഹാദിയയുടെ മാതാവിന്റെ വേർപാട്

കോട്ടയം: മകൾ തിരികെ വരുമെന്നുള്ള കാത്തിരിപ്പ് ബാക്കിയാക്കി പൊന്നമ്മ യാത്രയായി. കോളിളക്കം സൃഷ്ടിച്ച ഹാദിയ കേസിലെ ഹാദിയയുടെ അമ്മ പൊന്നമ്മ കഴിഞഞ്ഞ ദിവസമാണ് മരിച്ചത്. . ഹൃദയസ്തംഭനമാണ് മരണ കാരണം.മകൾ തിരികെ വരുമെന്നായിരുന്നു അവസാന നിമിഷം വരെ പൊന്നമ്മയുടേയും ഭർത്താവ് അശോകന്റെയും പ്രതീക്ഷ.

കോട്ടയം ജില്ലയിൽ വൈക്കം സ്വദേശികളായ അശോകൻ, പൊന്നമ്മ ദമ്പതികളുടെ ഏകമകളായ അഖില ഹോമിയോ ഡോക്ടറാകാൻ പഠിക്കുന്നതിനിടെ ഇസ്ലാമിലേക്ക് മതം മാറിയാണ് ഹാദിയായത്. പിന്നാലെ ഹാദിയ കൊല്ലം സ്വദേശിയായ ഷെഫീൻ ജഹാനെ വിവാഹം കഴിച്ചു. എന്നാൽ ഇരുവരുടേയും വിവാഹത്തിന് എതിരെ ഹാദിയയുടെ അച്ഛൻ അശോകൻ ഹൈക്കോടതിയെ സമീപിച്ചതോടു കൂടിയാണ് ഹാദിയ കേസ് വലിയ കോളിളക്കങ്ങളിലേക്ക് നീങ്ങിയത്. പിന്നീട് ഈ വിവാഹ ബന്ധം ഹാദിയ വേർപെടുത്തി.

തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി ഖാലിദ് ദസ്തഗീർ എന്ന യുവാവിനെ ഹാദിയ രണ്ടാമത് വിവാഹം കഴിച്ചു. അതീവ രഹസ്യമായാണ് വിവാഹം നടന്നത്. അമ്മയെ അവസാനമായി വന്ന് കാണണമെന്ന് അഭ്യർഥിച്ചെങ്കിലും എത്തിയില്ലെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *