Advertisment Image

സംസ്ഥാന പുരാരേഖ ചരിത്ര ക്വിസ്: മേഖലാതല മത്സരം സംഘടിപ്പിച്ചു

പറവൂർ: സംസ്ഥാന പുരാരേഖ വകുപ്പിന്റെ നേതൃത്വത്തിൽ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി നടത്തി വരുന്ന ‘ചരിത്ര ക്വിസ്’ 2025 മേഖലാതല മത്സരത്തിൽ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഇമാനുവൽസ് എച്ച്.എസ്.എസ്. കോതനെല്ലൂരിലെ പി കാർത്തിക്, ശരൺ കെന്നഡി എന്നിവർ ഒന്നാം സ്ഥാനത്തിന് അർഹരായി. ആലുവ വിദ്യാഭ്യാസ ജില്ലയിൽ നിന്നുള്ള ബി.ഡി.എച്ച്.എസ്.എസ്. ഞാറളളൂരിലെ നയന പ്രകാശ്, സൂസൻ കുര്യാക്കോസ് എന്നിവർ രണ്ടാം സ്ഥാനവും, കട്ടപ്പന വിദ്യാഭ്യാസ ജില്ലയിൽ നിന്നും ജി.ഇ.എം. ജി.എച്ച്.എസ്.എസ് ശാന്തിഗ്രാം സ്‌കൂളിലെ സന ഫാത്തിമ ജലിൽ, ഹൃദ്യ ബിനോ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
എറണാകുളം സർക്കാർ അതിഥി മന്ദിരത്തിൽ നടന്ന പരിപാടിയിൽ 12 ഉപജില്ലാ ടീമുകൾ പങ്കെടുത്തു. എഴുത്തുകാരനും റിട്ട. അധ്യാപകനുമായ സുധീഷ് ഷേണായിയായിരുന്നു ക്വിസ് മാസ്റ്റർ. സംസ്ഥാന ആർക്കൈവ്‌സ് ഡയറക്ടർഇൻചാർജ്ജ് എസ് പാർവ്വതി ട്രോഫികൾ വിതരണം ചെയ്തു. ആർക്കിവിസ്റ്റുകളായ മിനി പോൾ, കെ എ അപർണ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *