Advertisment Image

സൈബർ തട്ടിപ്പ് സംഘം വെർച്വൽ അറസ്റ്റിലാക്കിയത് വയോധികനെ. പണം മാറ്റാൻ എത്തിയപ്പോൾ അധികം സംസാരിക്കാതിരുന്നത് തുണച്ചു. തട്ടിപ്പിൽ നിന്ന് രക്ഷിച്ചത് ബാങ്ക് ജീവനക്കാർ

പറവൂർ: ലക്ഷ്യമിട്ട് നാലര ലക്ഷം രൂപ ചുവുളിവിൽ തട്ടിയെടുക്കാൻ. പക്ഷേ വെർച്‌ലൽ അറസ്റ്റിലാക്കിയ വയോധികൻ പണം ട്രാൻസ്ഫർ ചെയ്യാൻ ബാങ്കിലെത്തി അധികം സംസാരിക്കാതിരുന്നപ്പോൾ തവിടുപൊടിയായത് സൈബർ തട്ടിപ്പുകാരുടെ ഓപ്പറേഷൻ. വയോധികനെ വെർച്‌ല അറസ്റ്റ് ചെയ്തിരിക്കുകയാണെന്ന തിരിച്ചറിഞ്ഞ സൗത്ത് ഇന്ത്യൻ ബാങ്ക് (എസ്.ഐ.ബി) വൈപ്പിൻ ബ്രാഞ്ചിലെ ഉദ്യോഗസ്ഥരാണ് പദ്ധതി തകർത്തത്. വൈപ്പിൻ സ്വദേശിയെയാണ് വെർച്വൽ അറസ്റ്റിലാക്കിയിരുന്നത്.

ഇടപാടുകാരന്റെ അസ്വാഭാവികമായ പെരുമാറ്റം ശ്രദ്ധയിൽപ്പെട്ട ബ്രാഞ്ച് മാനേജർ റെസ്വിൻ ആർ. നാഥ് പണമയക്കേണ്ട അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചതിൽ ഉരേന്ത്യയിലുള്ള അക്കൗണ്ടാണെന്ന് മനസ്സിലാക്കി. പുറത്ത് ഭയത്തോടെ നിന്നിരുന്ന വയോധികനിൽനിന്ന് വിവരങ്ങൾ തിരക്കിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. രാവിലെ ഒമ്പത് മണി മുതൽ ഡിജിറ്റൽ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും നിയമനടപടികളിൽനിന്ന് രക്ഷപ്പെടാൻ പണമയക്കണമെന്നും തട്ടിപ്പ് സംഘം ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് താൻ ബാങ്കിലെത്തിയതെന്ന് വയോധികൻ പറഞ്ഞു. ഡിജിറ്റൽ അറസ്റ്റിന്റെ കാര്യം പുറത്തുപറഞ്ഞാൽ പ്രത്യാഘാതമുണ്ടാകുമെന്നും സംഘം ഭീഷണിപ്പെടുത്തിയിരുന്നു.

പരിഭ്രാന്തനായ ഇടപാടുകാരനെ ആശ്വസിപ്പിച്ച മാനേജർ റെസ്വിൻ ആർ. നാഥ് നടന്നത് സൈബർ തട്ടിപ്പ് ശ്രമമാണെന്ന് ബോധ്യപ്പെടുത്തുകയും സംഘത്തെ പ്രതിരോധിക്കാനുള്ള വഴികൾ പറഞ്ഞുകൊടുക്കുകയും ചെയ്തു. സൈബർ സെല്ലിനും കേന്ദ്രീകൃത നമ്പറായ 1930ലും വിശദമായ പരാതി നൽകാൻ ബാങ്ക് ജീവനക്കാർ അദ്ദേഹത്തെ സഹായിച്ചു. തട്ടിപ്പ് തടയുന്നതിനായി ഇടപാടുകാരന്റെ അക്കൗണ്ട് വിവരങ്ങൾ ഇലോക്ക് ചെയ്തതായി എസ്.ഐ.ബി. അധികൃതർ അറിയിച്ചു. നേരത്തെ, മറ്റൊരു ബാങ്കിലുണ്ടായിരുന്ന 78,000 രൂപ തട്ടിപ്പ് സംഘം കൈക്കലാക്കിയിരുന്നതായും റിപ്പോർട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *