Advertisment Image

23ാമത് അക്ഷയ ദിനം: ചാരിറ്റി പ്രവർത്തനങ്ങളുടെ ഒന്നാം ഘട്ടത്തിന് തുടക്കം

പറവൂർ: ഇരുപത്തിമൂന്നാമത് അക്ഷയ ദിനത്തോടനുബന്ധിച്ച് ജില്ലാ അക്ഷയ പ്രോജക്ട് ഓഫീസും അക്ഷയ സംരംഭകരും ചേർന്ന് ചാരിറ്റി പ്രവർത്തനങ്ങളുടെ ഒന്നാം ഘട്ടം പൂർത്തിയാക്കി.
ആലുവ, ചുണങ്ങംവേലിയിലെ ഹോം ഫോർ ദി ഏജ്ഡ് ആന്റ് ഇൻഫേം സ്ഥാപനത്തിലെ അന്തേവാസികൾക്ക് സഹായം എത്തിച്ചുകൊണ്ടാണ് സേവന പ്രവർത്തനങ്ങൾ ആരംഭിച്ചത്.സ്ഥാപനത്തിലെ 120ഓളം അഗതികളെ അക്ഷയ പ്രവർത്തകർ സന്ദർശിച്ചു. ജില്ലയിൽ നിന്ന് ശേഖരിച്ച തുകയുടെ ചെക്ക് അക്ഷയ പ്രോജ്ര്രക് മാനേജർ ചിഞ്ചു സുനിൽദത്ത് സ്ഥാപന മേധാവിക്ക് കൈമാറി.അക്ഷയ കോഡിനേറ്റർ സി.പി ജിൻസി, അസിസ്റ്റന്റ് പ്രോജ്ര്രക് കോഡിനേറ്റർമാരായ പ്രേമ,പ്രീത,അമ്പിളി ബ്ലോക്ക് കോഡിനേറ്റർമാരായ ജയശ്രീ ജയൻ, സൗമ്യ, ഷീജ അക്ഷയ സംരഭകർ തുടങ്ങിയവർ ചടങ്ങിന്റെ ഭാഗമായി.

Leave a Reply

Your email address will not be published. Required fields are marked *