Advertisment Image

പ്രകടനപത്രിക നിർദ്ദേശപെട്ടി സ്ഥാപിച്ചു

പറവൂർ: വടക്കേക്കര പഞ്ചായത്ത് എൽഡിഎഫ് പ്രകടനപത്രികയിലേയ്ക്കുളള പൊതുജന നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനായി പെട്ടി സ്ഥാപിച്ചു. മൂത്തകുന്നത്ത് ആദ്യനിർദ്ദേശം നിക്ഷേപിച്ച് എസ് എൻ എം ബി എഡ് കോളേജ് മുൻ പ്രിൻസിപ്പൽ അഡ്വ:എം പി അനിത ഉദ്ഘാടനം നിർവ്വഹിച്ചു. സി പി ഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം വർഗ്ഗീസ് മാണിയാറ അദ്ധ്യക്ഷനായിരുന്നു. സിപിഐ എം ഏരിയ കമ്മറ്റി അംഗം ടി ആർ ബോസ്, എൽഡിഎഫ് കൺവീനർ ടി ജി അശോകൻ, പഞ്ചായത്ത് പ്രസിഡൻ്റ് രശ്മി അനിൽകുമാർ, കെ എം അബ്രോസ്, പി ഡി രാജീവ്, ബാബു തമ്പുരാട്ടി,പി ആർ പ്രസാദ് എന്നിവർ സംസാരിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *