Advertisment Image

മരിച്ചത് ആരാണ്..? സൂരജ് ലാമയെന്ന് ഏതാണ്ട്ഉറപ്പിച്ച് പോലീസ്. പക്ഷേ മൃതദേഹം മകന് തിരിച്ചറിയാനായില്ല, ഇനി ആ റിപ്പോർട്ട് വരണം

lama

കൊച്ചി: കളമശേരി എച്ച്എംടി കമ്പനിക്ക് എതിർവശത്തെ കാടുമൂടിയ പ്രദേശത്തെ ചതുപ്പിൽനിന്ന് കണ്ടെത്തിയ മൃതദേഹം പിതാവ് സൂരജ് ലാമയുടേതെന്ന് തിരിച്ചറിയാൻ മകൻ സാന്റോൺ ലാമയ്ക്ക് കഴിയാതെ വതോടെ ഡിഎൻഎ ഫലം കാക്കേണ്ട അവസ്ഥയായി ഒന്നരമാസം പഴക്കമുള്ള മൃതദേഹത്തിൽ ആകെ ട്രൗസർ മാത്രമേ ഉണ്ടായിരുന്നുള്ളൂ പക്ഷേ ഇത് പിതാവ് ഉപയോഗിച്ചിരുന്നതാണോയെന്ന് ഉറപ്പിക്കാൻ സാന്റോയ്ക്ക് കഴിഞ്ഞില്ല മൃതദേഹം അഴുകിയ നിലയിലായിരുന്നതിനാൽ മറ്റ് സാദ്ധ്യതകളും അടഞ്ഞു

ഇന്നലെ നടന്ന പോസ്റ്റ്‌മോർട്ടത്തിൽ ഡിഎൻഎ പരിശോധനയ്ക്കായുള്ള സാമ്പിൾ ശേഖരിച്ചു ഇതും ഞായറാഴ്ച ശേഖരിച്ച സാന്റോണിന്റെ രക്തസാമ്പിളുകളും ഹൈദരാബാദിലെയും തിരുവനന്തപുരത്തെയും ലാബുകളിലേക്ക് അയയ്ക്കും ഫലം എത്രയും വേഗം ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് പോലീസും സാന്റോണും മൃതദേഹത്തിൽ മർദ്ദനമേറ്റതുപോലുള്ള പരിക്കുകളൊന്നും തന്നെയില്ലെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം മരണകാരണം എന്താണെന്ന് പിന്നീട് മാത്രമേ വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു

സൂരജ് ലാമയുടെ തിരോധാനം അന്വേഷിക്കുന്ന പ്രത്യേകസംഘം ആലുവ ഡിവൈഎസ്പി രാജേഷിന്റെ നേതൃത്വത്തിൽ ഫയർഫോഴ്‌സ് ആർആർടിയുമായി ചേർന്ന് ഞായറാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത് കുവൈറ്റിൽനിന്ന് നാടുകടത്തിയ സൂരജ് ലാമയെ ഒടുവിൽ കണ്ടത് എച്ച്എംടി കമ്പനിക്ക് സമീപമായിരുന്നു പോലീസ് അറിയിച്ചതിനെ തുടർന്ന് സാന്റോൺ ഞായറാഴ്ച രാത്രി കൊച്ചിയിലെത്തി എറണാകുളം ഗവ മെഡിക്കൽ കോളേജ് മോർച്ചറിയിലെത്തി മൃതദേഹം കണ്ടു

കൊൽക്കത്തയിൽ വേരുകളുള്ള ബംഗളൂരു സ്വദേശി സൂരജ് ലാമയ്ക്ക് കുവൈറ്റിൽ ഹോട്ടൽ ബിസിനസായിരുന്നു അവിടെ വ്യാജമദ്യദുരന്തത്തിൽ ഓർമ്മ നഷ്ടപ്പെട്ട ലാമയെ വിസ കാലാവധി കഴിഞ്ഞപ്പോൾ അധികൃതർ ബംഗളൂരുവിലേക്ക് അയയ്ക്കുന്നതിന് പകരം കൊച്ചിയിലേക്ക് കയറ്റിവിട്ടു ഫീഡർ ബസിൽ ആലുവയിൽ വന്ന ലാമയെ പോലീസ് കളമശേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും 10ന് അവിടെനിന്ന് കാണാതായി പിതാവിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സാന്റോൺ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയാണ് വിശദമായ അന്വേഷണത്തിന് വഴിതുറന്നത്

Leave a Reply

Your email address will not be published. Required fields are marked *