Advertisment Image

ആര് പറഞ്ഞു പിതാവിന് രോഗം ഭേദമായെന്ന്, രേഖകൾ കൈയിലുണ്ട്. വരുത്തിയത് ഗുരുതര വീഴ്ച, പൊട്ടിത്തെറിച്ച് സൂരജ് ലാമയുടെ മകൻ

കൊച്ചി: നടപടിക്രമങ്ങൾ പാലിക്കാതെയാണ് പിതാവിനെ കളമശേരി മെഡിക്കൽ കോളജിൽ നിന്ന് വിട്ടയച്ചതെന്ന് സൂരജ് ലാമയുടെ മകൻ സാന്റോൺ ലാമ ആരോപിച്ചു കളമശേരി എച്ച്എംടി കമ്പനിക്ക് സമീപത്ത് നിന്ന് ലഭിച്ച അജ്ഞാത മൃതദേഹം പിതാവിന്റെതാണോ എന്ന് അറിയാൻ കൊച്ചിയിൽ എത്തിയപ്പോഴായിരുന്നു പ്രതികരണം ഇത് സിസ്റ്റത്തിന്റെ വീഴ്ചയാണ് ഇങ്ങനെയാണോ കേരളത്തിലേക്ക് ഒരാൾ വന്നാൽ മെഡിക്കൽ കോളജും പോലീസും കൈകാര്യം ചെയ്യേണ്ടത് പിതാവിനെ കാണാതായതിന് പിന്നാലെ ആദ്യം മെഡിക്കൽ കോളജിലെത്തി അന്വേഷിച്ചപ്പോൾ ഇങ്ങനെ ഒരാൾ ചികിത്സ തേടിയിട്ടില്ലെന്നാണ് അധികൃതർ പറഞ്ഞത് മാദ്ധ്യമങ്ങളിൽ വാർത്തവരികയും പിന്നീട് പോലീസിനൊപ്പം മെഡിക്കൽ കോളജിലെത്തി അന്വേഷിച്ചപ്പോൾ പിതാവിനെ ചികിത്സിച്ചിരുന്നുവെന്ന് തിരുത്തിപ്പറഞ്ഞു അജ്ഞാതൻ എന്നാണ് രജിസ്റ്ററിൽ ആദ്യം പേര് രേഖപ്പെടുത്തിയിരുന്നത് ഇത് സൂരജ് ലാമയെന്നാക്കി പിതാവിന്റെ അസുഖം ഭേദമായതുകൊണ്ടാണ് പറഞ്ഞുവിട്ടതെന്നാണ് സൂപ്രണ്ടന്റ് പറഞ്ഞത് വിഷമദ്യ ദുരന്തത്തിൽപ്പെട്ട് ഓർമ്മശക്തി നഷ്ടപ്പെട്ട ഒരാളിന്റെ അസുഖം എങ്ങനെയാണ് ഭേദമായത് പിതാവിനെ ജീവനോടെ കണ്ടെത്തി തരുമെന്ന് സിറ്റി പോലീസ് കമ്മിഷണർ ഉറപ്പ് നൽകിയിരുന്നു എന്നാൽ ഒടുവിൽ കണ്ടുവെന്ന് വിവരം ലഭിച്ചതിന് സമീപത്ത് നിന്നാണ് ഇപ്പോൾ ഒരു മൃതദേഹം ലഭിച്ചിരിക്കുന്നത്ഈ വിഷയത്തിൽ ഹൈക്കോടതിയെ സമീപിക്കും മൃതദേഹം പിതാവിന്റെ തന്നെയാണോ എന്ന് ഉറപ്പിക്കാൻ ഡിഎൻഎ പരിശോധന ആവശ്യമാണെന്നും സാന്റോൺ ലാമ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *