കൊച്ചി: ഒരുവർഷത്തോട് അടുക്കുമ്പോൾ ഇടനിലക്കാരടക്കം 77 സർക്കാർ ഉദ്യോഗസ്ഥരെ വിജിലൻസ് കൈക്കൂലി കേസിൽ അറസ്റ്റ് ചെയ്തു റവന്യു വകുപ്പിലാണ് കൂടുതൽ കേസുകൾ (19) തദ്ദേശവകുപ്പിൽ 10, പൊലീസിൽ 6, വിദ്യാഭ്യാസ വകുപ്പിൽ 3, കെഎസ്ഇബിയിൽ 3, മറ്റു വകുപ്പുകളിൽ 12 എന്നിങ്ങനെയാണ് കേസുകൾ നാല് പ്രവൃത്തി ദിവസങ്ങളിൽ തുടർച്ചയായി കൈക്കൂലിക്കാരെ പിടികൂടിയെന്ന ചരിത്രവും വിജിലൻസ് കുറിച്ചു
അങ്കമാലി ഇടമലയാർ ഇറിഗേഷൻ പ്രോജക്ട് ഡിവിഷൻ ഒന്നിലെ എക്സിക്യുട്ടീവ് എൻജിനിയർ അങ്കമാലി സ്വദേശി പിഎം വിൽസനാണ് ഒടുവിൽ പിടിയിലായത് ഇടമലയാർ ജലസേചന പദ്ധതിക്ക് കീഴിൽ വരുന്ന കോൺട്രാക്ട് ജോലികൾ ചെയ്യുന്നതിനുള്ള സി ക്ലാസ് കോൺട്രാക്ടർ ലൈസൻസ് അനുവദിക്കാൻ 15,000 രൂപ കൈക്കൂലി വാങ്ങിയതിനാണ് അറസ്റ്റ് അങ്കമാലി സ്വദേശിയുടെ പരാതിയിൽ എറണാകുളം വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ ട്രാപ്പിൽ വിൽസൺ പിടിയിലാകുകയായിരുന്നു
സി ക്ലാസ് കോൺട്രാക്ടർ ലൈസൻസിനായി പരാതിക്കാരൻ അപേക്ഷ നൽകിയിരുന്നു നടപടിയുണ്ടാകാതിരുന്നതിനെ തുടർന്ന് ഓഫീസിലെത്തി വിൽസണെ കണ്ടപ്പോഴാണ് 15,000 രൂപ ആവശ്യപ്പെട്ടത് അങ്കമാലി സ്വദേശി ഈ വിവരം വിജിലൻസിനെ അറിയിച്ചു വിജിലൻസിന്റെ നിർദ്ദേശപ്രകാരം ഇന്നലെ ഓഫീസിലെത്തിയ വിൽസണിൽ നിന്ന് കൈക്കൂലിപ്പണം കൈപ്പറ്റുന്നതിനിടെ മറഞ്ഞിരുന്ന ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുകയായിരുന്നു പ്രതിയെ ഇന്ന് കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും
